പനമരം
പരക്കുനി കോളനിയിലെ സന്ധ്യയെ പണിസ്ഥലത്ത് ആക്രമിച്ച കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് സിപിഐ എം പനമരം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു നിർധന യുവതിയെ ആക്രമിച്ച് ദിവസങ്ങൾ ഏറെയായിട്ടും കുറ്റവാളിയെ പിടികൂടുന്നതിൽ അനാസ്ഥയുണ്ട്. അക്രമം മറച്ചുവയ്‌ക്കാനാണ് യുവതിയെ നാട്ടിലേക്ക് വിടാതിരുന്നത്. ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാനാണ് പ്രതി ശ്രമിക്കുന്നത്. ആദിവാസികൾക്കെതിരായ അക്രമം തടയാൻ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..