26 April Friday
സ്കൂളുകളിൽനിന്ന് 500 കിലോവാട്ട്‌ വൈദ്യുതി

പ്രകാശം പരത്തുന്ന പഠിപ്പുരകൾ

സ്വന്തം ലേഖകന്‍Updated: Wednesday Mar 2, 2022
കൽപ്പറ്റ
അടിസ്ഥാന വികസനത്തിൽ അത്ഭുതാവഹമായ നേട്ടങ്ങളോടെ മികവിന്റെ കേന്ദ്രങ്ങളായി മാറിയ  സ്‌കൂളുകൾ ഇനി  പ്രകാശം പരത്തുന്ന പഠിപ്പുരകളുമാകും. സൗകര്യങ്ങളും അക്കാദമിക് നിലവാരവും ഉയർത്തിയതിനൊപ്പം  സർക്കാർ, എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങളിലേക്ക്‌ പുരപ്പുറ സോളാർ പദ്ധതിയും  വരുന്നു. രാജ്യശ്രദ്ധ നേടിയ സ്‌കൂൾ കെട്ടിടങ്ങളുടെ ആധുനികവൽക്കരണം, ഡിജിറ്റൽ പഠനസൗകര്യം തുടങ്ങിയ ഇടപെടലുകൾക്കുശേഷമാണിപ്പോൾ പുരപ്പുറ സോളാർ പദ്ധതിയും സർക്കാർ നടപ്പാക്കുന്നത്‌.   
    ജില്ലയിലെ 13 സ്‌കൂളുകളിൽ പദ്ധതി പൂർത്തീകരിച്ചുകഴിഞ്ഞു. 10 സ്‌കൂളുകളിൽ പദ്ധതി ഉദ്‌ഘാടനത്തിനൊരുങ്ങി.  27 സ്‌കൂളുകളിൽ കെഎസ്‌ഇബിയുമായി  ധാരണപത്രം ഒപ്പിട്ടിട്ടുണ്ട്‌. നിർമാണം  ഉടൻ തുടങ്ങും. പദ്ധതി നടപ്പാക്കിയ  സ്‌കൂളുകൾ വൈദ്യുതിയുടെ കാര്യത്തിൽ ഇനി സ്വയം പര്യാപ്‌തമാകും.  ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പത്ത്‌ ശതമാനം സ്‌കൂളുകൾക്ക്‌ ഉപയോഗിക്കാം.  ബാക്കിയുള്ളവ കെഎസ്‌ഇബിക്ക്‌ കൈമാറി വരുമാനവുമുണ്ടാക്കാം. ഈ സ്‌കൂളുകളിൽനിന്നായി ആകെ അഞ്ഞൂറോളം കിലോവാട്ട്‌ (ദിവസം 2000 യൂണിറ്റ്‌), വൈദ്യുതി ദിനംപ്രതി  ഉൽപ്പാദിപ്പിക്കാം.
     കാപ്പിസെറ്റ്‌ ഗവ. യുപി സ്‌കൂൾ (10 കിലോവാട്ട്‌),  തൃശിലേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ (5 കിലോവാട്ട്‌), കോളേരി ജിഎച്ച്‌എസ്‌സ്‌ (6), അച്ചൂരാനം ജിഎച്ച്‌എസ്‌എസ്‌ (8), പുൽപ്പള്ളി പഴശ്ശിരാജാ കോളേജ്‌ (75), എള്ളുമന്ദം ജിഎൽപി (10) തുടങ്ങിയ വിദ്യാലയങ്ങളിലാണ്‌ പദ്ധതി പൂർത്തിയായത്‌. 
മീനങ്ങാടി ജിഎച്ച്‌എസ്‌എസ്‌ (55), ആനപ്പാറ ജിഎച്ച്‌എസ്‌എസ്‌ (12 കിലോവാട്ട്‌), അമ്പലവയൽ ജിഎച്ച്‌എസ്‌എസ്‌ (18), തേറ്റമല ജിഎച്ച്‌എസ്‌എസ്‌ (18), നല്ലൂർനാട്‌ അംബേദ്‌ക്കർ മെമ്മോറിയൽ സ്‌കൂൾ ഹോസ്‌റ്റൽ (25 കിലോവാട്ട്‌),  വാളേരി ജിഎച്ച്‌എസ്‌എസ്‌ (15), തൃശിലേരി ജിഎച്ച്‌എസ്‌എസ്‌ (30), തേറ്റമല ജിയുപിഎസ്‌ (18), മേപ്പാടി പോളിടെക്‌നിക്ക്‌ (75), കമ്പളക്കാട്‌ ജിയുപിഎസ്‌ (8), ഉദയഗിരി ജിയുപിഎസ്‌ (6), മീനങ്ങാടി ഗവ. പൊളിടെക്‌നിക്ക്‌ (80), തരുവണ ജിഎച്ച്‌എസ്‌എസ്‌ (5) എന്നിവയാണ്‌ ഉദ്‌ഘാടനത്തിന്‌ ഒരുങ്ങിനിൽക്കുന്നത്‌.  
ആദ്യ ഘട്ടത്തിൽ ജില്ലയിലെ സ്‌കൂളുകൾ ഉൾപ്പെടെ 91 സ്ഥാപനങ്ങളിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. രണ്ട്‌ മെഗാവാട്ട്‌ പദ്ധതിയാണ്‌ കെഎസ്‌ഇബിയുടെ ലക്ഷ്യം. ഇതോടൊപ്പംതന്നെ രണ്ടാം ഘട്ട പ്രവർത്തനവും തുടങ്ങി.
meenangadi gov schoolinu mukalil orukkiya solar panal NIKON CORPORATION
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top