29 March Friday

അന്നം മുട്ടിക്കരുത്: റേഷൻ കടകൾക്ക് മുമ്പിൽ 4ന്‌ കർഷക തൊഴിലാളി ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023
കൽപ്പറ്റ
അന്നം മുട്ടിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ശനിയാഴ്‌ച കെഎസ്‌കെടിയു നേതൃത്വത്തിൽ കർഷക തൊഴിലാളികൾ റേഷൻ കടകൾക്കുമുമ്പിൽ  സായാഹ്ന ധർണ നടത്തും.  കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ  കേരളത്തിന് അർഹമായ അരിവിഹിതം നിഷേധിക്കുകയാണ്.  
അർഹതപ്പെട്ട 16.02 ലക്ഷം മെട്രിക് ടണ്ണിന് പകരം  14.25 ലക്ഷം മെട്രിക് ടൺ അരി മാത്രമാണ് നൽകുന്നത്. പുഴുക്കലരിയുടെ വിഹിതം 80 ശതമാനത്തിൽനിന്ന് 20ശതമാനമായി കുറച്ചു.  പച്ചരി ആയതോടെ പലരും അരിവാങ്ങാൻ തയ്യാറാവാത്തതിനാൽ റേഷൻ കടകളിലെ അരി വിൽപ്പന കുറഞ്ഞു. ഇത്‌  ഭാവിയിൽ  കേന്ദ്രത്തിന്റെ അലോട്ട്മെന്റ് കുറയുന്നതിന്‌  കാരണമാവും. പൊതുവിപണിയിലെ പുഴുക്കലരിയുടെ വില വർധിക്കാനും ഇടയാക്കും.   വില്ലേജ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ റേഷൻകടകൾക്ക് മുമ്പിൽ സംഘടിപ്പിക്കുന്ന സായാഹ്നധർണ വിജയിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top