24 April Wednesday

വീര പഴശ്ശിക്ക്‌ സ്‌മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

മാനന്തവാടി പഴശ്ശി കുടീരത്തിൽ ആർ കേളു എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ പുഷ്പാർച്ചന

മാനന്തവാടി
സാമ്രാജ്യത്വ വിരുദ്ധ പോരാളി കേരള വർമ പഴശ്ശിരാജയുടെ 217–-ാമത് ചരമദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ മാനന്തവാടി പഴശ്ശികുടീരത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഒ ആർ കേളു എംഎൽഎ ഉദ്ഘാടനംചെയ്തു.  പുതുതലമുറയ്ക്ക് യഥാർഥ ചരിത്രം മനസ്സിലാക്കാനും പഠിക്കാനും ഇത്തരം അനുസ്മരണങ്ങളിലൂടെ സാധിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. 
നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി അധ്യക്ഷയായി. പഴശ്ശിദിനം എന്നെഴുതിയ ഹൈഡ്രജൻ ബലൂണുകൾ പറത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്‌ ബി പ്രദീപ്, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി, നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ,  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻമാരായ  വിപിൻ വേണുഗോപാൽ,  ലേഖ രാജീവൻ, പി വി എസ് മൂസ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ഫാത്തിമ, കൗൺസിലർമാരായ പി വി ജോർജ്, ബി ഡി അരുൺകുമാർ, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, പഴശ്ശി കോവിലകം പ്രതിനിധി രവിവർമ്മ രാജ, പഴശ്ശികുടീരം മാനേജർ ഐ ബി ക്ലമന്റ്, ഷാജൻ ജോസ് എന്നിവർ സംസാരിച്ചു. പഴശ്ശികുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.  
 
അനുസ്‌മരിച്ച്‌ പഴശ്ശിരാജാ കോളജ്
പുൽപ്പള്ളി
പഴശ്ശിരാജാ കോളജ് ചരിത്രവിഭാഗം നേതൃത്വത്തിൽ പഴശ്ശി അനുസ്മരണം നടത്തി. മാവിലാംതോട്ടിൻ കരയിലെ പഴശ്ശി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. അനുസ്‌മരണ പരിപാടി  ഡിടിപിസി സെക്രട്ടറി കെ ജെ അജേഷ്‌ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ കെ അബ്ദുൾ ബാരി അധ്യക്ഷനായി. ഫാ. വർഗീസ് കൊല്ലമാവടി, ഡോ.ജോഷി മാത്യു, പി കെ ലിസി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top