26 April Friday
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് - 12.63

206 പേർക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
 
കൽപ്പറ്റ
ജില്ലയിൽ  206 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.  201 പേർ രോഗമുക്തി നേടി.   രണ്ട്‌  ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 205 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.  ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.63 ആണ്.  ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,32,397 ആയി. 1,29,806 പേർ രോഗമുക്തരായി. നിലവിൽ 1745 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1626  പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1137 പേർ ഉൾപ്പെടെ ആകെ 12,874 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽനിന്ന് 834 സാമ്പിളുകൾ ചൊവ്വാഴ്‌ച പരിശോധനക്കയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവർ
മാനന്തവാടി,  മീനങ്ങാടി 16 വീതം,  കണിയാമ്പറ്റ,  തിരുനെല്ലി 15 വീതം,  ബത്തേരി 13, മുട്ടിൽ, തവിഞ്ഞാൽ 12 വീതം, അമ്പലവയൽ 11, എടവക, കോട്ടത്തറ 10 വീതം, കൽപ്പറ്റ, പൂതാടി  9 വീതം,  പനമരം 8, മേപ്പാടി, വൈത്തിരി 7 വീതം,  മൂപ്പൈനാട്, പുൽപ്പള്ളി, വെള്ളമുണ്ട 5 വീതം,  നെന്മേനി, പൊഴുതന 4 വീതം,  നൂൽപ്പുഴ 3, മുള്ളൻകൊല്ലി, പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി 2 വീതം, തൊണ്ടർനാട്  ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കോയമ്പത്തൂരിൽനിന്ന് വന്ന എടവക സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top