മാനന്തവാടി
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും സംഘവും സഞ്ചരിച്ച വാഹനത്തിനുനേരെ കാട്ടാനയുടെ ആക്രമണം. വെള്ളി രാത്രി എട്ടിന് കാട്ടിക്കുളം - ബാവലി റൂട്ടിൽ രണ്ടാം ഗേറ്റിന് സമീപമാണ് സംഭവം.
ബാവലിയിൽനിന്ന് മാനന്തവാടിക്ക് വരുന്ന വഴി റോഡരികിൽനിന്ന് കൊമ്പനാന പെട്ടെന്ന് മുന്നിലേക്ക് വന്ന് വാഹനത്തിന്റെ മുൻഭാഗം കുത്തിപ്പൊളിച്ചശേഷം വനത്തിലേക്ക് കയറിപ്പോയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനത്തിൽ സജിത്ത് ചന്ദ്രനെ കൂടാതെ സിവിൽ എക്സൈസ് ഓഫീസർമാരായ ഹാഷിം, പ്രിൻസ്, ചന്ദ്രൻ, ഡ്രൈവർ സജി എന്നിവരും ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..