24 April Wednesday

കെഎസ്ടിഎ ടിവി ചലഞ്ച് തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
പൂതാടി
ഓൺലൈൻ പഠനത്തിനായി ‘അരികിലുണ്ട് അധ്യാപകർ’‌ കെസ്ടിഎയുടെ ടിവി ചലഞ്ചിന്റെ പൂതാടി പഞ്ചായത്തുതല ഉദ്ഘാടനം പാപ്ലശ്ശേരി ഇ കെ നായനാർ സ്മാരക വായനശാലയിൽ  എകെഎസ്‌ ജില്ലാ സെക്രട്ടറി പി വാസുദേവൻ നിർവഹിച്ചു.  വാർഡ് മെമ്പർ   ബിന്ദു ദിവാകരൻ അധ്യക്ഷയായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി ബി സുരേഷ്, വായനശാല സെക്രട്ടറി ബിബിൻ എന്നിവർ ടി വിയും അനുബന്ധ ഉപകരണങ്ങളും ഏറ്റുവാങ്ങി. കെഎസ്ടിഎ ജില്ലാ ജോ. സെക്രട്ടറി ടി എസ് ശ്രീജിത്ത് സ്വാഗതവും ഉപജില്ലാ ജോയിന്റ്‌  സെക്രട്ടറി കെ കെ ബിജു നന്ദിയും പറഞ്ഞു. സി എസ് പ്രസാദ്, ഒ കെ വാവ, മണി, ടി ബി സുധീഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top