25 April Thursday

സൗത്ത്‌ ഇന്ത്യൻ ബാങ്കിലേക്ക്‌ 5ന് നിയമ ലംഘന മാർച്ച്

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
കൽപ്പറ്റ
സൗത്ത്‌ ഇന്ത്യൻ ബാങ്കിന്റെ ജപ്‌തിനടപടികളെ തുടർന്ന്‌ ഇരുളത്തെ എം വി  ടോമി ആത്മഹത്യചെയ്‌ത സംഭവത്തിൽ  ബാങ്ക്‌ അധികൃതർ നൽകിയ ഉറപ്പ്‌ പാലിക്കാത്തതിനെതിരെയുള്ള സമരം കൂടുതൽ ശക്തമാക്കാൻ   സംയുക്ത കർഷക സമര സമിതി തീരുമാനിച്ചു.  അഞ്ചിന്‌ പുൽപ്പളളി ബാങ്കിലേക്ക് നിയമ ലംഘന മാർച്ച് നടത്തും. 
ബാങ്ക്‌ അധികൃതരുടെ നടപടിയെ തുടർന്നാണ്‌ ടോമി ജീവനൊടുക്കിയത്‌. ശക്തമായ പ്രക്ഷോഭം ഉയർന്നപ്പോൾ  ടോമിയുടെ അടയ്‌ക്കാൻ ബാക്കിയുള്ള ബാധ്യത ബാങ്ക്‌  ഏറ്റെടുത്ത് 15 ദിവസത്തിനകം ആധാരം തിരികെ നൽകാമെന്ന് അധികൃതർ  രേഖാമൂലം ഉറപ്പുനൽകിയിരുന്നു. ഇത് പാലിച്ചില്ല. ഇതോടെ ആദ്യം പുൽപ്പള്ളി ബാങ്ക് ശാഖക്ക് മുന്നിലും പിന്നീട് ജില്ലയിലെ  ബാങ്കിന്റെ മറ്റ്‌ 11 ശാഖകൾക്കുമുന്നിലും ഉപരോധം ആരംഭിച്ചിരുന്നു.  ഇതിനെ നേരിടാൻ ബാങ്ക്‌ ഹൈക്കോടതിയിൽ പോയി സ്ഥാപനത്തിന്റെ നൂറുമീറ്ററിനരികെ സമര നിരോധം ഏർപ്പെടുത്തി.     
കോടിക്കണക്കിന് രൂപ പലിശയും പിഴപ്പലിശയുമായി വയനാട്ടിലെ സാധാരണ ജനങ്ങളിൽനിന്ന് പിഴിഞ്ഞെടുക്കുന്ന സ്ഥാപനം, കോടതി വ്യവഹാരത്തിന് എത്ര തുക ചെലവാക്കിയാലും ബാങ്ക് അധികൃതരുടെ മനുഷ്യത്വമില്ലായ്മയിൽ  കുടുംബനാഥനെ നഷ്ടപ്പെട്ട കുടുംബത്തെ സഹായിക്കില്ലെന്ന പിടിവാശിയിലാണ്.  ജനവിരുദ്ധമായ ഇത്തരം സമീപനത്തിനെതിരായാണ്‌ പ്രക്ഷോഭം. നിഷേധാത്മക സമീപനം തുടർന്നാൽ നിക്ഷേപം പിൻവലിച്ച് ബാങ്കിനെ ബഹിഷ്‌കരിക്കുന്നതുൾപ്പെടെയുള്ള സമരങ്ങൾ ഏറ്റെടുക്കാനും സമരസമിതി തീരുമാനിച്ചു. യോഗത്തിൽ ഡോ. അമ്പി ചിറയിൽ അധ്യക്ഷനായി. പി കെ സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top