29 March Friday
കോൺഗ്രസ്‌ നേതാക്കളുടെ വായ്‌പാ തട്ടിപ്പ്‌

കൊന്നതാണ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

രാജേന്ദ്രൻനായരുടെ മൃതദേഹത്തിൽ ഭാര്യ ജലജ അന്തിമോപചാരമർപ്പിക്കുന്നു

പുൽപ്പള്ളി
കോൺഗ്രസ്‌ നേതാക്കളുടെ വായ്‌പാ തട്ടിപ്പിനിരയായി കർഷകൻ ജീവനൊടുക്കിയതിൽ രണ്ടാംദിനവും പുൽപ്പള്ളിയിൽ പ്രതിഷേധം ആളിക്കത്തി. സിപിഐ എം നേതൃത്വത്തിൽ ബുധൻ രാവിലെ മുതൽ പുൽപ്പള്ളി സഹകരണ ബാങ്ക്‌ ഉപരോധിച്ചു. ബാങ്ക്‌ തുറന്ന്‌ പ്രവർത്തിപ്പിക്കാനായില്ല. സംസ്ഥാന–-ജില്ലാ നേതാക്കൾ പങ്കാളികളായി.
മരിച്ച കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലാത്ത്‌ ദാമേദാരൻ നായരുടെ മൃതദേഹവുമായി ബാങ്കിലേക്കും കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിന്റെ വീട്ടിലേക്കും സമരസമിതി  മാർച്ച്‌ നടത്തി. 
രാജേന്ദ്രന്റെ മരണത്തിന്‌ ഉത്തരവാദികളായ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന്‌ കേസ്‌ എടുക്കുക,   തട്ടിപ്പിനിരകളായ മുഴുവൻ കാർഷകരുടെയുേം പേരിലുള്ള കടബാധ്യത ബാങ്ക്‌ ഏറ്റെടുത്ത്‌ ഭൂരേഖകൾ തിരിച്ചുനൽകുക,  തട്ടിപ്പ്‌ സംഘത്തിലെ മുഴുവൻ പ്രതികളെയും അറസ്‌റ്റ്‌ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സിപിഐ എം പ്രതിഷേധം. ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉപരോധം ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ ശശീന്ദ്രൻ, ഒ ആർ കേളു എംഎൽഎ,  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി വി സഹദേവൻ, കെ റഫീഖ്‌, ജില്ലാ കമ്മിറ്റിയംഗം രുഗ്മിണി സുബ്രഹ്മണ്യൻ, എരിയാ സെക്രട്ടറി എം എസ്‌ സുരേഷ്‌ ബാബു, കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ എ വി ജയൻ തുടങ്ങിയവർ സംസാരിച്ചു. 
 
 3ന് പുൽപ്പള്ളിയിൽ ജനകീയ പ്രതിഷേധം
പുൽപ്പള്ളി
കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിന്റെ  നേതൃത്വത്തിൽ കോൺഗ്രസ്‌ നേതാക്കൾ നടത്തിയ വായ്‌പാ തട്ടിപ്പിനിരയായി കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് മൂന്നിന്‌ വൈകിട്ട്‌ നാലിന്‌  സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പുൽപ്പള്ളിയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.
കർഷകൻ രാജേന്ദ്രൻ നായരുടെ മരണത്തിനുത്തരവാദികളായ കോൺഗ്രസ് നേതക്കാൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. രാജേന്ദ്രന്റെ കുടുംബത്തിന്റെയും തട്ടിപ്പിനിരകളായ മറ്റുകർഷകരുടെയും ബാധ്യത കോൺഗ്രസ് ഏറ്റെടുക്കണം. തട്ടിപ്പുകാരായ മുഴുവൻ കോൺഗ്രസ് നേതക്കാൾക്കുമെതിരെ നടപടിഎടുക്കുംവരെ  സമരങ്ങൾ തുടരും.  ജനകീയ പ്രതിഷേധം വിജയിപ്പിക്കണമെന്ന്‌  ജില്ല സെക്രട്ടറിയറ്റ്‌ പ്രസ്തവനയിൽ അഭ്യർഥിച്ചു. 
 
മൃതദേഹവുമായി മാർച്ച്‌
പുൽപ്പള്ളി
മരിച്ച കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലാത്ത്‌ രാജേന്ദ്രൻനായരുടെ മൃതദേഹവുമായി ബാങ്കിലേക്കും കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിന്റെ വീട്ടിലേക്കും സമരസമിതി  മാർച്ച്‌ നടത്തി. മാനന്തവാടി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ബുധൻ പകൽ പന്ത്രണ്ടോടെയാണ്‌ മൃതദേഹം പുൽപ്പള്ളിയിലെത്തിച്ചത്‌. മൃതദേഹം കൊണ്ടുവന്ന ആംബുലൻസ്‌ ബാങ്കിന്‌ മുന്നിൽ നിർത്തി പ്രതിഷേധയോഗം നടത്തി. പിന്നീട്‌ കെ കെ അബ്രാഹമിന്റെ വീട്ടിലേക്കുള്ള മാർച്ച്‌ പൊലീസ്‌ തടഞ്ഞു. വീണ്ടും മൃതദേഹം ബാങ്ക്‌ പരിസരത്ത്‌ എത്തിച്ച്‌ ബത്തേരി തഹസിൽദാൻ വി കെ ഷാജിയുമായി നടത്തിയ ചർച്ചയിൽ കുടംബത്തിന്റെ നഷ്ടപരിഹാരമുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി നടപടിയെടുക്കുമെന്ന്‌ ഉറപ്പുകിട്ടിയതിനെ തുടർന്ന്‌ മൃതദേഹം വീട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top