തലപ്പുഴ
തവിഞ്ഞാൽ പഞ്ചായത്തിലെ ഭരണസമിതി യോഗത്തില്‍ കോൺഗ്രസ് അംഗങ്ങൾ പരസ്പരം ഏറ്റുമുട്ടി. ആറാം വാർഡ് അംഗം ജോസ് പാറക്കലും 12ാം വാർഡ് അംഗം ജോണി മറ്റത്തിലാനി എന്ന ജോസഫ് മറ്റത്തിലാനിയുമാണ് പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയിയുടെ സാന്നിധ്യത്തിൽ ഏറ്റുമുട്ടിയത്. വനിത അംഗങ്ങള്‍ നോക്കിനില്‍ക്കെയായിരുന്നു കൈയേറ്റവും അസഭ്യവർഷവും. പിടിച്ച് മാറ്റാൻ ശ്രമിച്ച 10ാം വാർഡ് അംഗം ടി കെ ഗോപിയുള്‍പ്പെടെയുള്ളവർക്കും മർദനമേറ്റു. വികസനം മുരടിച്ച തവിഞ്ഞാൽ പഞ്ചായത്തിൽ കോൺഗ്രസ് ഗ്രൂപ്പ്പോരും കോൺഗ്രസ്, ലീഗ് തർക്കവും രൂക്ഷമാണ്.
മുമ്പ് 13ാം വാർഡിലെ ലീഗ് അംഗം കമറുനിസ അസീസിനെ കോൺഗ്രസ് അംഗങ്ങൾ മർദിച്ചതോടെ ലീഗ്–കോൺഗ്രസ് തർക്കം മറനീക്കി പുറത്തുവന്നിരുന്നു. തമ്മിലടിച്ച് വികസനം തടസപ്പെടുത്തുന്ന ഭരണസമിതിക്കെതിരെ ജനരോഷം ശക്തമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..