26 April Friday
ജില്ല സംസ്ഥാന ശരാശരിയേക്കാൾ മുന്നിൽ

പിഡബ്ല്യുഡി റോഡുകള്‍ ബിഎം ആന്‍ഡ് 
ബിസി നിലവാരത്തില്‍: മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
 
കല്‍പ്പറ്റ
ജില്ലയിലെ 533 കിലോമീറ്റർ പിഡബ്ല്യുഡി റോഡുകളും ബിഎം ആന്‍ഡ് ബിസി നിലവാരത്തിലായെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.  സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ് ജില്ലയിലെ ബിഎം ആന്‍ഡ് ബിസി റോഡുകള്‍. ആകെയുള്ള പിഡബ്ല്യുഡി റോഡിന്റെ 58.35 ശതമാനമാണിത്. കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായി നടന്ന റോഡ് പ്രവൃത്തികളുടെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ റണ്ണിങ് കോൺട്രാക്ട് സംവിധാനം ഫലപ്രദമായി നടപ്പിലാക്കിയത് വയനാടാണ്.
36 കിലോമീറ്റർ റോഡ് റണ്ണിങ് കോൺട്രാക്ട് പദ്ധതിയിൽ പരിപാലിക്കപ്പെടുന്നുണ്ട്. കൽപ്പറ്റ മണ്ഡലത്തിലെ 139 കിലോമീറ്ററും ബത്തേരിയിലെ 106 കിലോമീറ്ററും മാനന്തവാടിയിലെ 122 കിലോമീറ്ററും റണ്ണിങ് കോൺട്രാക്ടാണ്. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി 319.61 കിലോമീറ്റർ റോഡരികിലെ അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റി, ഓവുചാൽ വൃത്തിയാക്കി. ബത്തേരി–ചേരമ്പാടി, ബീനാച്ചി–പനമരം, കൽപ്പറ്റ–ബൈപാസ്, പച്ചിലക്കാട്–കൈനാട്ടി, മേപ്പാടി–ചൂരൽമല റോഡുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചചെയ്‌തെന്നും മന്ത്രി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top