17 December Wednesday

പുഴയില്‍ മുങ്ങിയ വിദ്യാര്‍ഥികളെ 
നാട്ടുകാര്‍ രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
ചൂരൽമല 
റാട്ടപാടി പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തൃശൂരിൽനിന്നെത്തിയ 30 അം​ഗ വിനോദസഞ്ചാരികളിലുള്‍പ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇരിഞ്ഞാലക്കുട അമ്പലനട ചുങ്കത്ത് വീട്ടിൽ ഡോൺ ഗ്രേഷ്യസ്(15), മുരിയാട് പുല്ലോക്കാരൻ വീട്ടിൽ അനക്സ് (16), തുറവാൻകുന്ന് വെള്ളാണികാരൻ വീട്ടിൽ വി ബി അമൽ(14) എന്നിവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധന്‍ പകൽ 3.30 ഓടെയാണ് സംഭവം. പുഴയുടെ ആഴം കൂടിയ ഭാഗത്തെത്തിയ വിദ്യാര്‍ഥികളിലൊരാള്‍ മുങ്ങുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടുപേരും അപകടത്തിൽപ്പെട്ടു. നിലവിളി 
കേട്ട്  ഓടിയെത്തിയ പ്രദേശവാസികളാണ് ഇവരെ കരക്കുകയറ്റിയത്.  ഗുരുതരാവസ്ഥയിലുള്ള ഡോൺ ഗ്രേഷ്യസിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രണ്ടുപേർ അപകടനില തരണം ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top