കൽപ്പറ്റ
തൊഴിലന്വേഷകർക്ക് വഴികാട്ടിയായി സംസ്ഥാന യുവജന കമീഷൻ തൊഴിൽമേള. കൽപ്പറ്റ എച്ച്ഐഎം യുപി സ്കൂളിൽ സംഘടിപ്പിച്ച തൊഴിൽമേള ജില്ലയിലെ അഭ്യസ്തവിദ്യരായ നൂറുകണക്കിന് പേർക്ക് തുണയായി. ‘കരിയർ എക്സ്പോ 23'ൽ 18 മുതൽ -40 വയസ്സുവരെയുള്ള ആയിരത്തോളം യുവജനങ്ങളാണ് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുത്തത്. 55 കമ്പനികളും പങ്കെടുത്തു. സെയിൽസ്, മാർക്കറ്റിങ്, അക്കൗണ്ടിങ് തുടങ്ങി വിവിധ വിഭാഗങ്ങളിലേക്കായിരുന്നു കൂടിക്കാഴ്‌ച.
അഭിമുഖത്തിൽ പങ്കെടുത്തവരുടെ ഷോർട്ട്‌ലിസ്‌റ്റ് തയ്യാറാക്കി വിവിധ കമ്പനികൾ മുൻഗണനാ അടിസ്ഥാനത്തിൽ ജോലി നൽകും. യുവജന കമീഷന്റെ ഈ മാസത്തെ നാലാമത്തെ തൊഴിൽ മേളയാണ് കൽപ്പറ്റയിൽ നടന്നത്. മുൻ എംപി എം വി ശ്രേയാംസ്‌കുമാർ ഉദ്ഘാടനം ചെയ്തു. യുവജന കമീഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ ജെറീഷ് അധ്യക്ഷനായി. സ്കൂൾ പ്രധാനാധ്യാപകൻ കെ അലി, യുവജന ക്ഷേമ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ കെ എം ഫ്രാൻസിസ്, ഇ ഷംലാസ്, മുഹമ്മദ് റാഫിൽ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന യുവജന കമീഷൻ അംഗം കെ റഫീഖ് സ്വാഗതവും എം ആർ രഞ്ജിത്ത് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..