26 April Friday
നെടുങ്കരണയിൽ ഒന്ന്

കമ്പളക്കാട് സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 31പേർ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
കൽപ്പറ്റ
കോവിഡ് സ്ഥിരീകരിച്ച കമ്പളക്കാട് സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 31പേർ. 18പേർ നേരിട്ട് ബന്ധപ്പെട്ടവരും(പ്രൈമറി കോണ്ടാക്ട്)13 പേർ പ്രാഥമീക ബന്ധമുള്ളവരുമായി സമ്പർക്കം (സെക്കൻഡറി കോണ്ടാക്ട്) പുലർത്തിയവരുമാണ്. എല്ലാവരോടും നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകിയതായി ഡിഎംഒ ഡോ. ആർ രേണുക പറഞ്ഞു. പ്രൈമറി കോൺടാക്ടുള്ള  18 പേരിൽ ഏഴുപേർ അതീവ രോഗസാധ്യതയുള്ളവരാണ്. ഇവരിൽ നാലുപേരുടെ സ്രവം പരിശോധനക്കെടുത്തു. മൂന്നുപേരുടെ ബുധനാഴ്‌ച എടുക്കും. രോഗബാധിതനൊപ്പം വിദേശത്തുനിന്നുമെത്തിയ മകൻ, ഭാര്യാ സഹോദരൻ, കണ്ണൂർ വിമാനത്താവളത്തിൽനിന്നും വീട്ടിലേക്ക് കാറിൽകൊണ്ടുവന്ന രണ്ട് യുവാക്കൾ, വീട്ടിലെ മറ്റ് മൂന്നുപേരുമാണ് അതീവ സാധ്യത ലിസ്റ്റിലുള്ളവർ. രോഗബാധിതന്റെ റൂട്ട് മാപ്പും ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. പൊലീസിന്റെ സഹായത്തോടെയാണ് റൂട്ട് മാപ്പും സമ്പർക്കപട്ടികയും തയ്യാറാക്കിയത്. നെടുങ്കരണ സ്വദേശി മാതാവുമായി മാത്രമാണ് സമ്പർക്കം പുലർത്തിയത്.  സമ്പർക്ക പട്ടികയിൽ ഇവർമാത്രമാണുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top