20 April Saturday

ജില്ലാ ആശുപത്രിയിൽ കത്ത്‌ ചോർന്ന സംഭവം: അന്വേഷണം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
മാനന്തവാടി
കോവിഡ് ആശുപത്രിയായി മാറ്റിയ ജില്ല ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നിന്നും കത്ത് ചോർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വിശദമായ അന്വേഷണമാവിശ്യപ്പെട്ട് ഡി എംഒ  ആർ രേണുക തിങ്കളാഴ്ച ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം.  സംഭവത്തിൽ രണ്ട് പേർക്ക് പങ്കുള്ളതായി കണ്ടെത്തിയതായാണ് സൂചന. ഇവരെ വൈകാതെ ചോദ്യം ചെയ്തേക്കും. ഇതിൽ ഒരാൾ ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആളാണ്‌. 24നാണ് ആശുപത്രിയിലെ ഡോ. കെ പി അബ്ദുൾ റഷീദ് ക്വാറന്റൈനിൽ പോകാനായി അവധി ആവിശ്യപ്പെട്ട് കത്ത് നൽകിയത്. ഈ കത്താണ് മാധ്യമങ്ങൾക്ക് ചോർത്തിയത്‌. കോവിഡ് രോഗി ചികിത്സയിലിരിക്കുന്ന സ്ഥാപനത്തിൽനിന്ന് രേഖ ചോർന്നത് അധികൃതർ ഗൗരവമായാണ് കാണുന്നത്. സംഭവത്തെ കുറിച്ച് വകുപ്പ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top