19 April Friday

കൈക്കൂലി വാങ്ങുന്നതിനിടെ 
റവന്യു ജീവനക്കാരൻ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023
ഗൂഡല്ലൂർ
കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ റവന്യു അസിസ്റ്റന്റും സഹായിയും അറസ്‌റ്റിൽ. ഗൂഡല്ലൂർ നഗരസഭയിലെ റവന്യു അസിസ്റ്റന്റ് ശ്രീജിത്ത്(36), സഹായി രമേശ് (35) എന്നിവരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ്‌, സർക്കിൾ ഇൻസ്പെക്ടർ ഗീതാലക്ഷ്മിയുടെ നേതൃത്വത്തിൽ അറസ്‌റ്റ്‌ ചെയ്‌തത്‌. 
ഊട്ടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തുറപ്പള്ളി സ്വദേശി മണികണ്ഠന്റെ വീടിന്‌ നമ്പർ ഇടുന്നതിനാണ്‌  കൈക്കൂലി ആവശ്യപ്പെട്ടത്‌. ശ്രീജിത്തിന്റെ സഹായി രമേശിന്റെ കൈയിൽ പതിനൊന്നായിരം രൂപ നൽകണമെന്നാണ്‌ ആവശ്യപ്പെട്ടത്‌.  മണികണ്ഠൻ വിവരം വിജിലൻസിനെ അറിയിച്ചു. വിജിലൻസ് അടയാളപ്പെടുത്തിയ പണം മണികണ്ഠനെ ഏൽപ്പിച്ചു. തിങ്കൾ വൈകിട്ട്‌ ഓഫീസിലെത്തി പണം കൈമാറുന്നതിനിടെ വിജിലൻസ്‌ സംഘം അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top