24 April Wednesday

അർബുദ രോഗികൾക്കായി മുടി നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023
കൽപ്പറ്റ
അർബുദ ചികിത്സയുടെ ഭാഗമായി കീമോ ചെയ്യുമ്പോൾ  മുടി നഷ്ടപ്പെടുന്നവർക്ക് വിഗ്‌ നിർമിക്കുന്നവർക്കായി കേശദാനവുമായി സോഷ്യൽ സർവീസ് ഓർഗനൈസേഷൻ. സൗജന്യ കേശദാനത്തിന് താൽപ്പര്യമുള്ളവർക്കായി 26ന് മീനങ്ങാടിയിൽ മെഗാ കേശദാന ക്യാമ്പ് നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
ആനി മേരി ഫൗണ്ടേഷനും തൃശൂർ അമല മെഡിക്കൽ കോളേജുമായി ചേർന്നാണ് ക്യാമ്പ്. കുറഞ്ഞത് 30 സെന്റിമീറ്റർ മുടിയെങ്കിലും ദാനം ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. 9847291128, 9745408234 എന്നീ നമ്പറുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യാമെന്ന് സംഘാടകർ പറഞ്ഞു. 
മീനങ്ങാടി സ്വദേശി ഇ പി പ്രണവ് 12 ഇഞ്ച് മുടി വാർത്താസമ്മേളനത്തിനിടെ ദാനംചെയ്തു. കഴിഞ്ഞ അഞ്ചുവർഷമായി മുടി വളർത്തുന്നയാളാണ് പ്രണവ്. സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സെക്രട്ടറി പ്രകാശ് പ്രാസ്‌കോ, ക്യാമ്പ് കോ -ഓർഡിനേറ്റർ കെ സി സജിത എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top