29 March Friday

കേന്ദ്ര സർക്കാരിന്‌ താക്കീതായി പികെഎസ്‌ മാർച്ച്‌ കേന്ദ്ര സർക്കാരിന്‌ താക്കീതായി പികെഎസ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

പികെഎസ് നടത്തിയ ഏജീസ് ഓഫീസ് മാർച്ച് ജില്ലാ സെക്രട്ടറി കെ വി രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
പികെഎസ്‌ നേതൃത്വത്തിൽ  ജില്ലയില  16 കേന്ദ്ര സർക്കാർ ഓഫീസുകളിലേയ്ക്ക്‌  മാർച്ചും ധർണയും സംഘടിപ്പിച്ചു.  സംവരണം സംരക്ഷിക്കുക,  കേന്ദ്ര സർക്കാർ നീതി പാലിക്കുക, സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം നിയമംമൂലം നടപ്പാക്കുക  എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു സമരം.  നൂറുക്കണക്കിനാളുകൾ  പങ്കെടുത്തു. 
 കൊടകരയിൽ പികെഎസ് സംസ്ഥാന വൈസ്‌  പ്രസിഡന്റ്‌  പി കെ ശിവരാമൻ, കൊടുങ്ങല്ലൂരിൽ സംസ്ഥാന ജോയിന്റ്‌  സെക്രട്ടറി സി കെ ഗിരിജ, തൃശൂരിൽ ജില്ലാ സെക്രട്ടറി കെ വി രാജേഷ്, മണ്ണുത്തിയിൽ  ട്രഷറർ പി എ പുരുഷോത്തമൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ യു ആർ പ്രദീപ് ചേലക്കരയിലും  കെ എ വിശ്വംഭരൻ നാട്ടികയിലും ഉദ്‌ഘാടനം ചെയ്‌തു. വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ,   സിപിഐ  എം  ജില്ലാ കമ്മിറ്റിയംഗങ്ങളായ   എം ബാലാജി കുന്നംകുളത്തും    ടി വി ഹരിദാസൻ മണലൂരിലും ഉദ്‌ഘാടനം ചെയ്‌തു. ഇരിങ്ങാലക്കുടയിൽ   മഹിളാ അസോസിയേഷൻ  സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌  കെ ആർ വിജയ,  കെഎസ്‌കെടിയു  ജില്ലാ പ്രസിഡന്റ്‌   എം കെ പ്രഭാകരൻ പുഴയ്ക്കൽ,   സിപിഐ  എം   ഏരിയ സെക്രട്ടറി  കെ എസ് അശോകൻ ചാലക്കുടി എന്നിവിടങ്ങളിലും  ഉദ്‌ഘാടനം ചെയ്‌തു.  പികെഎസ്‌ ജില്ലാ ജോ. സെക്രട്ടറിമാരായ അഡ്വ. പി കെ ബിന്ദു ചാവക്കാടും കെ വി ഉണ്ണിക്കൃഷ്ണൻ മാളയിലും ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ കെ പ്രമോദ്കുമാർ ഒല്ലൂരിലും ജില്ലാ എക്സിക്യൂട്ടീവ് അംഗം സി ഗോപദാസ് ചേർപ്പിലും മാർച്ച്  ഉദ്ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top