26 April Friday

കെ സുരേന്ദ്രന്റെ സ്ത്രീ അധിക്ഷേപം; 
മഹിളാ പ്രതിഷേധം ഇരമ്പി

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച്‌ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ 
 കോലം കത്തിക്കുന്നു

തൃശൂർ 
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശത്തിലും സ്ത്രീത്വത്തെ അപമാനിച്ചതിലും  പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ  സുരേന്ദ്രന്റെ കോലം കത്തിച്ചു. നൂറുകണക്കിന് സ്ത്രീകൾ പ്രതിഷേധ പ്രകടനത്തിൽ പങ്കാളിയായി. 
തൃശൂരിലെ ചടങ്ങിൽവച്ചാണ് സ്ത്രീവിരുദ്ധവും പരിഷ്കൃതസമൂഹത്തിന് യോജിക്കാത്തതുമായ പ്രസംഗം നടത്തിയത്.  പ്രതിഷേധയോഗം മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി മേരി തോമസ് ഉദ്ഘാടനം ചെയ്തു. 
  ജില്ലാ ട്രഷറർ കെ ആർ സീത അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ ആർ വിജയ, ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, അഡ്വ. പി കെ ബിന്ദു, മഞ്ജുള അരുണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top