20 April Saturday
അവധിക്കാല ക്യാമ്പുകളുമായി ബാലഭവനും വിജ്ഞാൻ സാഗറും

അവധിക്കാലം തിമിർക്കാൻ 
കുട്ടിക്കൂട്ടങ്ങളെത്തും

സ്വന്തം ലേഖികUpdated: Friday Mar 31, 2023
തൃശൂർ
കലയുടെയും ശാസ്‌ത്രത്തിന്റെയും ബാലപാഠങ്ങളുമായി കുട്ടികൾക്ക്‌ ഇനി അവധിക്കാല ക്യാമ്പുകൾ. തൃശൂർ ജവഹർ ബാലഭവനിലും വിജ്ഞാൻ സാഗറിലുമായി ഏപ്രിൽ ആദ്യവാരംമുതൽ ക്യാമ്പിന്‌ തുടക്കമാകും.
ഏപ്രിൽ മൂന്നുമുതൽ മെയ്‌ 28 വരെയാണ്‌ ബാലഭവനിൽ കുട്ടികൾക്കായി ക്യാമ്പ്‌ അരങ്ങേറുക. ചിത്രകല, ശിൽപ്പകല, സംഗീതം, നൃത്തം, നാടകം, മാജിക്‌, വയലിൻ, ഗിത്താർ, മൃദംഗം, തബല, കംപ്യൂട്ടർ, ക്രാഫ്‌റ്റ്‌, തയ്യൽ, ജൂഡോ, കുങ്‌ഫു ഇനങ്ങളിലായി രാവിലെ 9.30 മുതൽ 12.30 വരെയാണ്‌ പരിശീലനം. ഉച്ചകഴിഞ്ഞ്‌ ആയമാരുടെ സേവനവുമുണ്ടാകും. രജിസ്‌ട്രേഷൻ 600 കവിഞ്ഞു. ആറുമുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കാണ്‌ പ്രവേശനം. വിവിധ കലാപരിപാടികളും പ്രമുഖരുമായുള്ള അഭിമുഖങ്ങളുമുണ്ടാകും. വിനോദയാത്രയും സംഘടിപ്പിക്കും. രണ്ട്‌ മാസത്തേക്ക്‌ 1500 രൂപയാണ്‌ ഫീസ്‌. ഫോൺ; 94478 82831. 
ജില്ലാപഞ്ചായത്തിന്റെ കീഴിൽ ആകാശവാണിക്ക് സമീപം രാമവർമപുരത്തെ വിജ്ഞാൻ സാഗർ ശാസ്ത്ര സാങ്കേതിക പാർക്ക് അവധിക്കാല ശാസ്ത്ര ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷനും പുരോഗമിക്കുകയാണ്‌. 20 ദിവസത്തെ ക്യാമ്പാണ്‌ സംഘടിപ്പിക്കുന്നത്‌. വിദ്യാർഥികളിലെ ശാസ്ത്രാഭിരുചി വളർത്താനുള്ള ക്ലാസുകൾ, പരീക്ഷണങ്ങൾ, ശാസ്ത്രജ്ഞരുമായുള്ള അഭിമുഖം, വ്യവസായശാല സന്ദർശനം, നിർമാണ പ്രവർത്തനങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായുണ്ട്. 
ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇലക്ട്രോണിക്സ് വിഷയങ്ങളിലായാണ് പരിശീലനം. ഐഎസ്ആർഒ പവിലിയനും സ്‌പേസ്‌ എക്സ്പോറിയവും ആകർഷകങ്ങളാണ്. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 3000 രൂപയാണ്‌ രജിസ്ട്രേഷൻ ഫീസ്‌. ഫോൺ : 0487 2330800, 9526969436

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top