25 April Thursday
സൈക്കിൾ പിന്നെ വാങ്ങാം

ആ പണം അശരണർക്ക്‌; ഋത്വിനും ആദിത്യനും താരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020
ചാലക്കുടി
കോടശേരി പഞ്ചായത്തിലെ കോർമല ദേശത്ത്  ശിവന്റെ മക്കളായ ഋത്വിനും ആദിത്യനും ഇപ്പോൾ നാടിന്റെ ഹീറോകളാണ്. സ്വന്തമായി ഒരു സൈക്കിൾ വാങ്ങാൻ കാശുകുടക്കയിൽ സ്വരൂപിച്ച പണമാണ് ഇവർ കുറ്റിച്ചിറയിലെ സമൂഹ അടുക്കളക്കുള്ള ചെലവിലേക്ക് സംഭാവന ചെയ്തത്. ഈ അവധിക്കാലത്ത് എടുക്കാൻ ഉദ്ദേശിച്ച് കരുതിവച്ചതാണ് സമ്പാദ്യം. 
അതിനിടയിലാണ് കോവിഡ്‌ 19നും ലോക്ക്ഡൗണും വരുന്നത്. ഒറ്റപ്പെട്ടുപോയ രോഗികൾക്കും അവശതയനുഭവിക്കുന്നവർക്കും സൗജന്യമായി വീടുകളിൽ ഭക്ഷണമെത്തിക്കാനാണ് സമൂഹ അടുക്കളകളെന്നറിഞ്ഞാണ്‌ സംഭാവന നൽകിയത്‌. എട്ടാം ക്ലാസ്‌ വിദ്യാർഥിയാണ് ഋത്വവിൻ. അനുജൻ ആദിത്യൻ നാലാം ക്ലാസ്‌ വിദ്യാർഥിയും. കുടുംബശ്രീയുടേയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കോടശേരി പഞ്ചായത്തിൽ രണ്ട് അടുക്കള പ്രവർത്തിക്കുന്നുണ്ട്. കുറ്റിച്ചിറയിലെ സമൂഹ അടുക്കളയിൽ നിന്ന് 100പേർക്ക് ഭക്ഷണമെത്തിക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top