16 April Tuesday
മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനം

ദേശാഭിമാനി പത്രത്തിന്‌ സർവസ്വീകാര്യത

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
 
തൃശൂർ
ഹിന്ദു വർഗീയവാദികൾ  കൊലപ്പെടുത്തിയ രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ 75–-ാം രക്തസാക്ഷിത്വദിനത്തിൽ ദേശാഭിമാനി പുറത്തിറക്കിയ പത്രത്തിന്‌ ജാതി–- മത–- രാഷ്‌ട്രീയ ഭേദമെന്യേ സർവത്ര സ്വീകാര്യത.  നവമാധ്യമങ്ങൾ ദേശാഭിമാനി പ്രസിദ്ധീകരിച്ച മഹാത്മഗാന്ധി വെടിയേറ്റു വീഴുന്ന അപൂർവചിത്രം സഹിതമുള്ള പത്രത്തിന്റെ ഒന്നാംപേജ്‌ പ്രചരിപ്പിച്ചു. 
ടോം വട്ടകുഴിയുടെ ‘ഡെത്ത് ഓഫ് ഗാന്ധി' പശ്ചാത്തലത്തിൽ ഒരുക്കിയ ദേശാഭിമാനി പത്രം പ്രദർശിപ്പിച്ചാണ്‌ നെഹ്രുനഗർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഇടവക ദിനം ആചരിച്ചത്‌. അൾത്താര ബാലൻമാർ മഹാത്മാഗാന്ധി വെടിയേറ്റു വീഴുന്ന ചിത്രം സഹിതമുള്ള ദേശാഭിമാനി ഉയർത്തിപ്പിടിച്ച്‌ രാഷ്‌ട്രപിതാവിന്‌ പ്രണാമമർപ്പിച്ചു. അൾത്താരബാലന്മാർ നിരന്നുനിന്ന്‌ ഒരു ഭാഗത്ത്‌ ദേശാഭിമാനി പത്രവും മറു ഭാഗത്ത്‌ ദേശീയപതാകയും കൈയിലേന്തിയാണ്‌ രക്തസാക്ഷിത്വ സ്‌മരണ പുതുക്കിയത്‌.  ഇടവക വികാരി ഫാ.ഫ്രാൻസിസ്‌ ആലപ്പാട്ട്‌ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൺവീനർ ജാക്‌സൺ, ജോജി ചിറമ്മൽ, ജോയി കളത്തിൽ എന്നിവർ സംസാരിച്ചു. 
ഫേസ്‌ ബുക്ക്‌, ഇൻസ്‌റ്റഗ്രാം, ട്വീറ്റർ, വാട്‌സപ്പ്‌ തുടങ്ങിയ നവമാധ്യമങ്ങളിലൂടെയാണ്‌ ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജ്‌ വ്യാപകമായി പ്രചരിച്ചത്‌. വാട്‌സപ്പിന്റെ സ്‌റ്റാറ്റസ്‌ ആയും പേജ്‌ വ്യാപകമായി ഉപയോഗിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top