29 March Friday

അംബയുടെ കഥ കൂടിയാട്ടം അരങ്ങിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

അംബ കൂടിയാട്ടത്തിലെ ദൃശ്യം

തൃശൂർ
  മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രമായ അംബയുടെ കഥ കൂടിയാട്ട രൂപത്തിൽ അരങ്ങിലെത്തിക്കുന്നു.  ക്രിയാ നാട്യശാല കൂടിയാട്ട കേന്ദ്രമാണ്‌ അവതരണം.  അവതരണത്തിന്റെ ആദ്യഘട്ടമായ അംബയുടെ പുറപ്പാടും നിർവഹണവും ഡിസംബർ 3, 4, 5 തീയതികളിൽ വൈകിട്ട്‌ 5.30ന് തൃശൂർ തെക്കേ സ്വാമിയാർ മഠത്തിൽ  നടക്കും.
      സംസ്കൃത പണ്ഡിതൻ പ്രൊഫ. എണ്ണാഴി രാജൻ രചിച്ച അംബാപ്രശസ്തി എന്ന സംസ്കൃതനാടകമാണ് കൂടിയാട്ടമായി പരിണമിക്കുന്നത്.   കലാമണ്ഡലം സംഗീതയാണ് അംബാപ്രശസ്തി കൂടിയാട്ടം ചിട്ടപ്പെടുത്തിയത്‌. പ്രണയഭാവത്തിൽ നിന്ന് പ്രതികാരദാഹത്തിലേക്ക് പരിവർത്തനപ്പെടുന്നതു വരെയുള്ള അംബയുടെ ജീവിതമാണ്   ഇതിവൃത്തം. നിർമിതി, ചൊല്ലിയാട്ടം എന്നിവ ആദ്യഘട്ടത്തിലും അംബാ പുറപ്പാട്, നിർവഹണം എന്നിവ രണ്ടാംഘട്ടത്തിലും അഞ്ചു ദിവസങ്ങൾകൊണ്ടുള്ള സമ്പൂർണാവതരണം അവസാനഘട്ടത്തിലും നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top