25 April Thursday

സിപിഐ എം കുന്നംകുളം, പുഴയ്‌ക്കൽ സമ്മേളനങ്ങൾ ഇന്ന്‌ ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
തൃശൂർ
സിപിഐ എം  23–-ാം പാർടി കോൺഗ്രസിനു‌ മുന്നോടിയായുള്ള കുന്നംകുളം, പുഴയ്‌ക്കൽ ഏരിയ സമ്മേളനങ്ങൾക്ക്‌ ചൊവ്വാഴ്‌ച തുടക്കമാകും. സമ്മേളന അനുബന്ധ പരിപാടികൾ  തിങ്കളാഴ്‌ച  സമാപിച്ചു. 
കുന്നംകുളം ഏരിയ  സമ്മേളനം കെ ഉണ്ണിനായർ നഗറിൽ (നഗരസഭാ ടൗൺ ഹാൾ)  രാവിലെ 9.30ന്‌ കേന്ദ്ര കമ്മിറ്റിയംഗം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മുരളി പെരുനെല്ലി എംഎൽഎ, ബാബു എം പാലിശേരി, കെ വി അബ്ദുൾഖാദർ എന്നിവർ പങ്കെടുക്കും.
പുഴയ്‌ക്കൽ ഏരിയ സമ്മേളനം പി ഉണ്ണികൃഷ്ണൻ നഗറിൽ (പേരാമംഗലം മജ്‌ലിസ് പാർക്ക്‌) രാവിലെ 9.30ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോൺ   ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം എം വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ആർ ബാലൻ, എം കെ കണ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top