29 March Friday

വയോജന സൗഹൃദ ജില്ല; യോഗം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
തൃശൂർ
തൃശൂരിനെ വയോജന സൗഹൃദ ജില്ലയാക്കുന്നതിന്റെ പ്രാരംഭഘട്ട നടപടികൾ ചർച്ച ചെയ്യാൻ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. 2017ൽ വിഭാവനം ചെയ്ത"സുശാന്തം'  വയോജന സൗഹൃദ പദ്ധതിയുടെ തടസ്സങ്ങൾ നീക്കി മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ സാധ്യത ചർച്ച ചെയ്തു.     
      ജനപ്രതിനിധികൾ, വിവിധ സർക്കാർ വിഭാഗങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി അടുത്ത ഘട്ട യോഗം ഡിസംബർ 14ന് നടക്കും.  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ ഡേവിസ്, സ്‌റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയർമാൻ  പി എം അഹമ്മദ്, കോസ്റ്റ് ഫോർഡ് ഡയറക്ടർ സി ചന്ദ്രബാബു, പ്ലാനിങ് കമ്മിറ്റി മെമ്പർ എം എൻ സുധാകരൻ, കോസ്റ്റ് ഫോർഡ് പ്രോജക്ട് ഡയറക്ടർ എം എൻ സ്‌കന്ദകുമാർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ ജി രാഗപ്രിയ തുടങ്ങിയവർ  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top