തൃശൂർ
ലോക ഹൃദയദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മന്ത്രി വീണാ ജോർജിന്റെ രക്തസമ്മർദം പരിശോധിച്ച് നിർവഹിച്ചു. "ഹൃദയസ്പർശം - കാക്കാം ഹൃദയാരോഗ്യം’ എന്ന പേരിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന പ്രത്യേക ഹൃദയാരോഗ്യ സംരക്ഷണ ക്യാമ്പയിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യകേരളം, ഗവ. മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ദിനാചരണത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി ഷീല, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, എൻസിഡി സ്‌റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ബിപിൻ കെ ഗോപാൽ, ജില്ലാ പഞ്ചായത്ത് അംഗം ലിനി, വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ കെ കെ ഷൈലജ, ഗവ. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. വി വി ഉണ്ണികൃഷ്ണൻ, സൂപ്രണ്ട് ഡോ. നിഷ എം ദാസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി സജീവ് കുമാർ, സ്‌റ്റേറ്റ് മാസ് എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഇൻ ചാർജ് കെ എൻ അജയ് എന്നിവർ സംസാരിച്ചു.
ലോക ഹൃദയ ദിനാചരണ സന്ദേശം "ഹൃദയത്തെ അറിയാൻ ഹൃദയം ഉപയോഗിക്കാം’ ഹൃദയാരോഗ്യം എന്ന വിഷയത്തിൽ കാർഡിയോളജി വകുപ്പ് മേധാവി ഡോ. കരുണാദാസ് ക്ലാസ് എടുത്തു. സിപിആർ നൽകുന്ന വിധം ആംബുലൻസ് ഡ്രൈവർമാർക്ക് വിശദീകരിച്ചു. മെഡിക്കൽ കോളേജ് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..