കൈപ്പറമ്പ്
ഭീമമായ തുക വാടക കുടിശ്ശിക വരുത്തിയതിനാൽ സഹകരണ സംഘത്തോട് കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ കോടതി ഉത്തരവ്. കൈപ്പറമ്പ് പഞ്ചായത്ത് വിവിധോദ്ദേശ്യ സഹകരണ സംഘത്തിനെതിരെ കെട്ടിട ഉടമ പേരാമംഗലം ജോസഫ് ചിറ്റിലിപ്പള്ളി കൊടുത്ത ഹർജിയിലാണ് തൃശൂർ റെന്റ് കൺട്രോൾ കോടതി വിധി. 14 ലക്ഷം വാടക കുടിശ്ശികയുള്ളതിനാൽ ഒഴിയണമെന്നാണ് ഉത്തരവ്. ലൈസൻസില്ലാതെ സൂപ്പർമാർക്കറ്റ് നടത്തുകയാണെന്ന ആരോപണം ഈ സംഘത്തിനെതിരെയുണ്ട്. കോൺഗ്രസ് നേതാവും പുഴയ്‌ക്കൽ ബ്ലോക്ക് പഞ്ചായത്തംഗവുംകൂടിയായ ലീല രാമകൃഷ്‌ണനാണ് സംഘം പ്രസിഡന്റ്. കെട്ടിടം ഉടമയ്‌ക്കുവേണ്ടി അഡ്വ. സോളി ജോസഫ്, അഡ്വ. ഹണി ചരുവിൽ എന്നിവർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..