കൊടുങ്ങല്ലൂർ
മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജാഥക്ക് ശനിയാഴ്‌ച കൊടുങ്ങല്ലൂരിൽ സ്വീകരണം നൽകുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരജ്ഞൻ എംഎൽഎ നയിക്കുന്ന കാൽനട പ്രചാരണ ജാഥ പകൽ ഒമ്പതിന് പെരിഞ്ഞനം വാസ്കോ സെന്ററിൽ ആദ്യ സ്വീകരണം നൽകും, 11 ന് പൊക്ലായി സെന്റർ, മൂന്നിന് പടിഞ്ഞാറേ വെമ്പല്ലൂർ അസ്മാബി കോളേജ് പരിസരം, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകീട്ട് അഞ്ചിന് എറിയാട് ചേരമാൻ മൈതാനിയിൽ ജില്ലാതല സമാപനം നടക്കും. സമാപന സമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ എ എ റഹീം എംപി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ചന്ദ്രശേഖരൻ, ഏരിയാ ആക്ടിങ്ങ് സെക്രട്ടറി കെ ആർ ജൈത്രൻ, സിഐടിയു ഏരിയാ സെക്രട്ടറി മുസ്താഖ് അലി, പ്രസിഡണ്ട്എം ജി കിരൺ, അഷറഫ് പൂവത്തിങ്കൽ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..