18 September Thursday
കിസാൻ സഭ അഖിലേന്ത്യാ സമ്മേളനം

മാളയിൽ സംഘാടകസമിതിയായി

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

കിസാൻ സഭ അഖിലേന്ത്യാ സമ്മേളനം മാള ഏരിയ സംഘാടക സമിതി രൂപീകരണയോഗം സംസ്ഥാന വർക്കിങ്‌ കമ്മിറ്റി അംഗം എ സി മൊയ്തീൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

മാള
കിസാൻ സഭ അഖിലേന്ത്യാ സമ്മേളനം വിജയിപ്പിക്കുന്നതിന് മാള ഏരിയയിൽ സംഘാടക സമിതി രൂപീകരിച്ചു.  മാള പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ ചേർന്ന യോഗം കർഷക സംഘം സംസ്ഥാന വർക്കിങ്‌ കമ്മിറ്റി അംഗം എ സി മൊയ്തീൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.  മാള ഏരിയ പ്രസിഡന്റ്‌ കെ അരവിന്ദൻ അധ്യക്ഷനായി. 
സംസ്ഥാന കമ്മിറ്റി അംഗം കെ വി സജു, സിപിഐ എം ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം രാജേഷ്, ടി ശശിധരൻ, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം ടി കെ ഉണ്ണികൃഷ്ണൻ,  പഞ്ചായത്ത് പ്രസിഡന്റുമാരായ  സിന്ധു അശോക്, എം എം മുകേഷ്, കെ ആർ ജോജോ, സിഐടിയു ഏരിയ സെക്രട്ടറി കെ വി ഉണ്ണികൃഷ്ണൻ, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി യു കെ പ്രഭാകരൻ,  സി ധനുഷ്‌കുമാർ, സി ആർ പുരുഷോത്തമൻ  എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:  ടി കെ സന്തോഷ്(ചെയർമാൻ),   ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിൽ(ജനറൽ കൺവീനർ), പി ആർ രതീഷ് (ട്രഷറർ).  ഉണ്ണിക്കൃഷ്ണൻ  കുറ്റിപ്പറമ്പിൽ സ്വാഗതവും  ടി കെ ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top