25 April Thursday

നിയമ സേവന അദാലത്ത് : 13 കേസുകൾ പരിഹരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
തൃശൂർ
 ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച അദാലത്തിൽ 13 കേസുകൾ തീർപ്പാക്കി. പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ 20 കേസുകളാണ് പരിഗണിച്ചത്.
പഞ്ചായത്ത് പരിധിയിൽപ്പെട്ട അതിർത്തി ത്തർക്കങ്ങൾ, മരങ്ങൾ മുറിച്ച് മാറ്റൽ തുടങ്ങിയ പരാതികൾക്കാണ് പരിഹാരമായത്. അതോറിറ്റി സെക്രട്ടറി ടി മഞ്ജിത്ത് അദാലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി പി രവീന്ദ്രൻ, സെക്രട്ടറി പി ആർ ജോൺ, വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇ ടി ജലജൻ,  എൻ എസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. കെ ഡി ബിനു, ഗവ. ലോ കോളേജ്  അസോ. പ്രൊഫ. സോണിയ കെ ദാസ് എന്നിവർ അദാലത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top