28 March Thursday

ലഹരി വിമുക്ത കേരളം ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
ആമ്പല്ലൂർ
 സമഗ്ര ശിക്ഷ കേരള നടപ്പാക്കുന്ന  ലഹരി വിമുക്ത കേരളം പദ്ധതിയുടെ  കൊടകര ബ്ലോക്ക് തല ഉദ്ഘാടനം മണ്ണംപേട്ട മാത ഹൈസ്കൂളിൽ കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. വാർഡ് അംഗം ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷയായി. മാത ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ വി  ജെ തോമസ്, കൊടകര ബ്ലോക്ക് പ്രോജക്ട് കോ–-ഓർഡിനേറ്റർ കെ നന്ദകുമാർ, ക്ലസ്റ്റർ കോ–-ഓർഡിനേറ്റർ വി ആർ നിഷ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പരിധിയിലെ 58 വിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ, യു പി,  എൽ പി വിഭാഗങ്ങളിലെ 1052 അധ്യാപകർക്ക് നാല് കേന്ദ്രങ്ങളിലായി നാല്‌ ദിവസം പരിശീലനം നൽകും. പരിശീലനം നേടിയ അധ്യാപകർ   ഗാന്ധിജയന്തി ദിനം മുതൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദ്യാലയങ്ങളിൽ നേതൃത്വം നൽകും.  അധ്യാപകർ, ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം മുന്നിൽ കണ്ട് മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും പരിശീലനം നൽകും. ആദ്യ ദിവസത്തെ പരിശീലനത്തിൽ 258 അധ്യാപകർ പങ്കെടുത്തു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top