26 April Friday

കോവിഡ്‌ ഉയരുന്നു; 
ഒരാഴ്‌ചയ്ക്കിടെ ആയിരം കടന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022
തൃശൂർ
കോവിഡ്‌ കേസുകൾ ഉയരുന്നതോടെ ജാഗ്രത ശക്തമാക്കി ജില്ല. ഒരാഴ്‌ച ജില്ലയിൽ റിപ്പോർട്ട്‌ ചെയ്‌തത്‌ 1231 കേസുകളാണ്‌. 22 മുതൽ 28  വരെയുള്ള കണക്കുകൾ അനുസരിച്ചാണിത്‌. 1450 പേരാണ്‌ നിലവിൽ ചികിത്സയിലുള്ളത്‌.   പ്രതിരോധം ശക്തമാക്കാൻ ആരോഗ്യ വകുപ്പ്‌ നിർദേശം നൽകി . ജില്ലയിലെ പ്രതിദിന കേസുകളുടെ എണ്ണം 200 കടന്നു. ചൊവ്വാഴ്‌ച 221 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌.
 പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും ഇതുവരെ വാക്‌സിൻ എടുക്കാത്തവരിലുമാണ്‌ രോഗം കൂടുതലായി പകരുന്നത്‌. അതിനാൽ ഇവർ കൂടുതൽ ജാഗ്രത പുലർത്തണം. വീടുകളിൽ കഴിയുന്ന പ്രയമായവരിൽ രോഗം പകരാതെ സൂക്ഷിക്കണം. കരുതൽ വാക്‌സിൻ എടുക്കാൻ സമയമായവർ അത്‌ പൂർത്തിയാക്കണം.   പൊതു ഇടങ്ങളിൽ മാസ്‌ക്‌ ധരിക്കാത്തവർക്ക്‌ പിഴ ഇടാക്കാനും തുടങ്ങി. സ്‌കൂൾ സജീവമായതിനാൽ വിദ്യാർഥികൾക്കിടയിൽ അധികൃതർ കനത്ത ബോധവൽക്കരണം നൽകണം. 12 വയസ്സിന്‌ മുകളിലുള്ള കുട്ടികൾക്ക്‌ വാക്‌സിൻ നൽകണം. വ്യക്തിശുചിത്വം പാലിച്ച്‌ കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പിട്ട്‌ കഴുകി വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. രോഗികളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും  നിലവിൽ പേടിക്കാനുള്ള സാഹചര്യം ജില്ലയിലില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top