20 April Saturday

അഗ്നിപഥ്‌: യുവജന വിദ്യാർഥി 
രോഷമിരമ്പി

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

ഇടതുപക്ഷ യുവജന വിദ്യാർഥി കൂട്ടായ്മ നേതൃത്വത്തിൽ ബിഎസ്‌എൻഎൽ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ / തിരുവനന്തപുരം
യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇടതുപക്ഷ യുവജന -വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ പ്രതിഷേധം. തിരുവനന്തപുരത്ത്‌ രാജ്‌ഭവനു മുന്നിലും മറ്റു ജില്ലകളിൽ ജില്ലാകേന്ദ്രങ്ങളിലുമായിരുന്നു ധർണ.  അഗ്നിപഥ് നടപ്പാക്കുന്നതിലൂടെ  കേന്ദ്ര സർക്കാർ സൈന്യത്തിലെ  സ്ഥിരംതൊഴിൽ  ഇല്ലാതാക്കുകയാണ്‌. സൈനികസേവനം കഴിഞ്ഞ് നാലു വർഷത്തിനുശേഷം പുറത്തിറങ്ങുന്നവരുടെ  ഭാവി അനിശ്ചിതത്വത്തിലാകും. പദ്ധതിയിൽനിന്ന് കേന്ദ്രം പിന്മാറണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്‌ഭവനു മുന്നിൽ നടത്തിയ ധർണ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ ഉദ്‌ഘാടനംചെയ്‌തു.  തൃശൂർ  ശക്തനിലെ ബിഎസ്‌എൻഎൽ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.  സിപിഐ സംസ്ഥാന കൗൺസിൽ അംഗം  വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.  ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി  എൻ വി  വൈശാഖൻ,   ജില്ലാപ്രസിഡന്റ്‌  ആർ എൽ  ശ്രീലാൽ,   ജില്ലാ ട്രഷറർ കെ എസ് സെന്തിൽകുമാർ,  എഐവൈഎഫ്‌ ജില്ലാ പ്രസിഡന്റ്‌  ബിനോയ് ഷബീർ,  സെക്രട്ടറി  പ്രസാദ് പറേരി,  എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ഹസൻ മുബാറക്, അജി ഫ്രാൻസിസ് (എൽജെവൈഡി)  , വിജിത വിനുകുമാർ ( എൻവൈഎഫ്‌) ,  സി ജെ ജിനോയ്  (യൂത്ത് ഫ്രണ്ട് എം ),    കെ എ അഖിലേഷ്  (എഐവൈഎഫ്‌) എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top