19 April Friday

ഭീതി പരത്തി കാട്ടാനകൾ
കോരനൊടിയിലും

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

വരന്തരപ്പിള്ളി 

കുന്നത്തുപാടത്തെ ജനവാസമേഖലയിൽ ദിവസങ്ങളായി നാശനഷ്ടം വരുത്തിയ കാട്ടാനകൾ  കോരനൊടിയിലും എത്തി. മൂന്ന് ആനകൾ ഉണ്ടെന്നാണ് വനപാലകരുടെ നിഗമനം.   ബുധനാഴ്ച പുലർച്ചെ കുട്ടൻചിറ പാടശേഖരത്തിന് സമീപത്തെ പറമ്പുകളിൽ നാശനഷ്ടം വരുത്തിയ കാട്ടാനകളാണ്‌   കോരനൊടിയിലെത്തിയത്.   കോരനൊടിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് ആനകൾ നിലയുറപ്പിച്ചത്.   നാട്ടുകാർ ഭീതിയിലാണ്.  നിരവധി വീടുകൾക്ക് സമീപമുള്ള പറമ്പിൽ തമ്പടിച്ച ആനകളെ പകൽസമയത്ത് തുരത്താൻ കഴിയില്ലെന്ന്‌ വനപാലകർ പറയുന്നു. പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ  നേതൃത്വത്തിൽ വനപാലകർ ആനകളെ  നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രാത്രിയിൽ ആനകളെ കാട്ടിലേക്ക് തുരത്താനുള്ള നീക്കത്തിലാണ് വനപാലകർ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top