26 April Friday

റെയിൽവേ നിർമാണ തൊഴിലാളികളുടെ സേവന -വേതന കരാർ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

 കല്ലേറ്റുങ്കര

റെയിൽവേ കൺസ്ട്രക്ഷൻ ലേബേഴ്സ് യൂണിയനും (സിഐടിയു) കരാറുകാരുടെ സംഘടനയായ സതേൺ റെയിൽവേ കോൺട്രാക്ടേഴ്‌സ് ഓർഗനൈസേഷനും (എസ്‌ആർസിഒ) തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന്‌ അടുത്ത വർഷത്തേക്കുള്ള സേവന വേതന കരാർ പുതുക്കി. പുരുഷ തൊഴിലാളികൾക്ക് 87രൂപ വർധിപ്പിച്ച്‌  920 രൂപയും  സ്ത്രീകൾക്ക് 60രൂപ വർധിപ്പിച്ച്‌ 656രൂപയും ആക്കി. പീസ് റേറ്റിന് പത്ത്‌ ശതമാനം വർധനവ് നടപ്പാക്കും. തൊഴിലാളികൾക്ക് ഇഎസ്‌ഐ, പിഎഫ്, ഐഡി കാർഡ് എന്നിവ നടപ്പാക്കാനും തീരുമാനിച്ചു. യൂണിയനുവേണ്ടി സംസ്ഥാന പ്രസിഡന്റ് ടി കെ അച്യുതൻ, ജനറൽ സെക്രട്ടറി കെ ജെ ഐസക്, ആർ ജി പിള്ള, എം എം ജോണി എന്നിവരും എസ്‌ആർസിഒയ്‌ക്കുവേണ്ടി നജീബ് മണ്ണേൽ, കെ ആർ ബൈജു, കെ കെ ബിജു, കെ ഡി ധനേഷ് എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top