25 April Thursday
മണപ്പുറം ഫൗണ്ടേഷനും ലയൺസ്‌ ക്ലബും

1200 മത്സ്യത്തൊഴിലാളികൾക്ക്‌ മഴക്കോട്ട്‌ നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

തൃശൂർ

മണപ്പുറം ഫൗണ്ടേഷനും ലയൺസ്‌ ക്ലബ്‌സ്‌ ഇന്റർനാഷണൽ ഡിസ്‌ട്രിക്ട്‌‌ 318ഡിയും ചേർന്ന്‌ മത്സ്യഫെഡിൽ അംഗത്വമുള്ള 1200 പേർക്ക്‌ മഴക്കോട്ടുകൾ വിതരണം ചെയ്യും. ബുധനാഴ്‌ച പകൽ 11ന്‌ വലപ്പാട്‌ സരോജിനി പത്മനാഭൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ 
ടി എൻ പ്രതാപൻ എംപി വിതരണം നിർവഹിക്കുമെന്ന്‌ ‌ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വലപ്പാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തോമസ്‌ അധ്യക്ഷനാകും. 
ലയൺസ്‌ ക്ലബ്ബിന്റെ സഹകരണത്തോടെ കെൽവിൻ ഇൻഡസ്‌ട്രീസ്‌ നൽകുന്ന സൗജന്യ സെൻസറിങ് സാനിറ്റൈസർ ഡിസ്‌പെൻസറിന്റെ വിതരണോദ്‌ഘാടനം ലയൺസ്‌ക്ലബ്‌ ജില്ലാ ഗവർണർ സാജു ആന്റണി പാത്താടൻ  പ്രസ്‌ ക്ലബിന്‌ നൽകി നിർവഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സിഇഒ ഇൻചാർജ്‌ ജോർജ്‌ ഡി ദാസ്‌, ചീഫ്‌ മാനേജർ ശിൽപ്പ ട്രീസ സെബാസ്റ്റ്യൻ, കെൽവിൻ ഗ്രൂപ്പ്‌‌ മാനേജിങ്‌ ഡയറക്ടർ ജോജു വർഗീസ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top