29 March Friday

നാലിടത്ത് പുനരധിവാസ ഗ്രാമങ്ങൾ 
നിർമിക്കും: മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

നിപ്‌മറിൽ പുനരധിവാസ ഗ്രാമങ്ങൾക്ക്‌ പദ്ധതി തയ്യാറാക്കാനുള്ള ശിൽപ്പശാല ഉന്നത വിദ്യാഭ്യാസ-മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട
പൊതുമേഖലയിൽ പുനരധിവാസ ഗ്രാമങ്ങൾ ആദ്യഘട്ടത്തിൽ നാലിടങ്ങളിൽ നിർമിക്കുമെന്ന്‌ -മന്ത്രി ഡോ. ആർ ബിന്ദു. മൂന്നു വർഷത്തിനകം പദ്ധതി പൂർത്തിയാക്കാൻ സർക്കാർ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു. കല്ലേറ്റുങ്കരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ പുനരധിവാസ ഗ്രാമങ്ങൾക്ക്‌ പദ്ധതി തയ്യാറാക്കാനുള്ള ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാസർകോട്‌ മുളിയാർ, നിലമ്പൂർ, പുനലൂർ, കാട്ടാക്കട എന്നിവിടങ്ങളിൽ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്‌. എല്ലാവിധ തെറാപ്പി സൗകര്യങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, പ്രത്യേക വിദ്യാലയങ്ങൾ, പകൽ പരിശീലന കേന്ദ്രങ്ങൾ, ഭിന്നശേഷി സൗഹൃദ കളിസ്ഥലങ്ങൾ, രക്ഷാകർതൃ ശാക്തീകരണം, പുനരധിവാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രം എന്നിവയാണ് പുനരധിവാസ ഗ്രാമത്തിലുണ്ടാവുക. നിപ്മറിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റും.
  ഈ വർഷം 12 കോടി അനുവദിച്ചത്, വരും വർഷങ്ങളിൽ 15 കോടിയായി വർധിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 
സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ചെയർപേഴ്സൺ എം വി ജയ ഡാലി  അധ്യക്ഷയായി. ചടങ്ങിൽ ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ അലി അബ്ദുള്ള, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ചേതൻ കുമാർ മീണ, നിപ്‌മർ എക്സിക്യൂട്ടീവ് ഡയറക്ടർ ഇൻ ചാർജ് സി ചന്ദ്രബാബു, വികലാംഗ ക്ഷേമ ബോർഡ് മാനേജിങ്‌ ഡയറക്ടർ കെ മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top