20 April Saturday

കര്‍ഷകര്‍ക്ക് നെല്‍വില 
ഉടൻ നല്‍കണം: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023
തൃശൂർ
സപ്ലൈകോ നെല്ല് ഏറ്റെടുത്ത് നാളുകൾ കഴിഞ്ഞിട്ടും കർഷകർക്ക് നെൽവില നൽകാതിരിക്കുന്ന നടപടിക്കെതിരെ കേരള കർഷക സംഘം   പ്രക്ഷോഭം നടത്തും. സപ്ലൈകോ നടത്തുന്ന കൺസോർഷ്യം രൂപീകരണവും അതിലെ ബാങ്കുകളെടുക്കുന്ന നിലപാടുകളും തികഞ്ഞ കർഷകദ്രോഹമാണ്‌. കൺസോർഷ്യത്തിൽ ഉൾപ്പെട്ട ബാങ്കുകൾ കർഷകന് പണം ലഭിക്കാതിരിക്കാനുള്ള നിലപാടാണ്‌ സ്വീകരിക്കുന്നത്. 
സപ്ലൈകോയുടെ താൽപ്പര്യക്കുറവും കെടുകാര്യസ്ഥതയും കർഷകന് നെൽവില യഥാസമയം കിട്ടാതാക്കുന്നു. കേന്ദ്ര വിഹിതത്തിന്റെ പേരുപറഞ്ഞ് കർഷകന് നെൽവില നിഷേധിക്കുന്നത്‌ അനുവദിക്കാനാകില്ല. ദേശസാൽകൃത ബാങ്കുകൾ കർഷക വിരുദ്ധ നിലപാട്‌ തുടരുന്നതിനാൽ, നെല്ല്‌ സംഭരണത്തിന്‌ വില നൽകാനുള്ള ചുമതല കേരള ബാങ്കിനെക്കൂടി ഏൽപ്പിക്കണം. 
ജില്ലയിൽ 18,916 കർഷകർക്കായി 200 കോടിയോളം രൂപ നെൽവില നൽകാനുണ്ട്‌. പ്രശ്നത്തിന് അടിയന്തര പരിഹാരം വേണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ കർഷക സംഘം പ്രസിഡന്റ്‌ പി ആർ വർഗീസ്, സെക്രട്ടറി എ എസ് കുട്ടി എന്നിവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top