11 May Saturday
ഭാഗ്യക്കുറി തൊഴിലാളി സമരം- മെയ് 11ന്

സംസ്ഥാന ഭാഗ്യക്കുറിയെ തകർക്കുന്ന 
കേന്ദ്രനയം പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാന കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് യു പി ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
ജിഎസ്ടി നടപ്പാക്കിയതിനുശേഷവും ലോട്ടറി മേഖലയിൽ പലവിധ നികുതികൾ അടിച്ചേൽപ്പിക്കുന്ന  സമീപനത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന്‌ ലോട്ടറി ഏജന്റ്‌സ് ആൻഡ്‌ സെല്ലേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ഭാഗ്യക്കുറി നിലവിൽ ജിഎസ്ടിയും സമ്മാനങ്ങൾക്ക് ആദായ നികുതിയും നൽകുന്നുണ്ട്. ഇതിനു പുറമെ ഏപ്രിൽ ഒന്നുമുതൽ 1000 രൂപയ്‌ക്കുമുകളിലുള്ള സമ്മാനങ്ങൾ ലഭിക്കാൻ 30 ശതമാനം അധിക നികുതികൂടി നൽകണമെന്നാണ്‌ കേന്ദ്ര സർക്കാർ തീരുമാനം. സംസ്ഥാന ഭാഗ്യക്കുറിയെ തകർക്കുന്ന കേന്ദ്രനയത്തിനെതിരെ മെയ് 11ന് ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്താനും ഫെഡറേഷൻ  സംസ്ഥാന കൺവൻഷൻ തീരുമാനിച്ചു. 
സാഹിത്യ അക്കാദമി ഹാളിൽ ചേർന്ന  കൺവൻഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജൻ മുഖ്യപ്രഭാഷണം നടത്തി.  ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ പി ആർ ജയപ്രകാശ് അധ്യക്ഷനായി. ടി ബി ദയാനന്ദൻ, ടി ബി സുബൈർ, വി ബി അശോകൻ, ബി എസ് അഫ്സൽ, പി എസ് ബിന്ദു, എം കെ ബാലകൃഷ്ണൻ, ടി എസ് സുരേഷ്, രാജൻ വരുത്തിവറ്റ, എസ് അഫ്സൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top