27 April Saturday

ഗാന്ധിസ്മൃതി സംഗമം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

തൃശൂർ

മഹാത്മാഗാന്ധിയുടെ 75– രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ‘രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുന്നു, പ്രതിരോധിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി ജില്ലയിൽ 18 ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിക്കും. വള്ളത്തോൾ നഗർ ബ്ലോക്കിൽ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അഡ്വ. എൻ വി വൈശാഖൻ മുഖ്യപ്രഭാഷണം നടത്തും. ചാവക്കാട്ട്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസിഫും  തൃശൂരിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ബേബിജോണും കൊടകരയിൽ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷും നാട്ടികയിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയും ഉദ്‌ഘാടനം ചെയ്യും. വടക്കാഞ്ചേരിയിൽ കെ പി പോൾ, മണല്ലൂരിൽ സി സുമേഷ്, മണ്ണുത്തിയിൽ പി ബി അനൂപ്, ചാലക്കുടിയിൽ പി എസ് വിനയൻ, ചേലക്കരയിൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ആർ എൽ ശ്രീലാൽ, ഇരിങ്ങാലക്കുടയിൽ ട്രഷറർ കെ എസ് സെന്തിൽകുമാർ, കൊടുങ്ങല്ലൂരിൽ സംസ്ഥാന കമ്മിറ്റി അംഗം കെ എസ് റോസൽരാജ്, പുഴയ്‌ക്കലിൽ സംസ്ഥാന കമ്മിറ്റി അംഗം വി പി ശരത്‌ പ്രസാദ്, കുന്നംകുളം ഈസ്റ്റിൽ ജില്ലാ വൈസ് പ്രസിഡന്റ് സി ആർ കാർത്തിക, കുന്നംകുളം വെസ്റ്റിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി എച്ച് നിയാസ്, ചേർപ്പിൽ ജില്ലാ സെക്രട്ടറിയറ്റംഗം ജാസിർ ഇക്ബാൽ, മാളയിൽ എസ്‌എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു പ്രഭാകരൻ എന്നിവർ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top