20 April Saturday

ബോട്ടിന്റെ പ്രൊപ്പെല്ലറിൽ വല കുടുങ്ങി; 
8 തൊഴിലാളികളെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

കൊടുങ്ങല്ലൂർ 

കടലിൽ മത്സ്യബന്ധനത്തിനിടെ പ്രൊപ്പല്ലറിൽ വല കുടുങ്ങി അപകടത്തിലായ ബോട്ടിലെ എട്ട് തൊഴിലാളികളെ രക്ഷിച്ചു. അഴീക്കോട് നിന്ന്  മത്സ്യബന്ധത്തിന് പോയ അഴീക്കോട് സ്വദേശി  കബീറിന്റെ ഉടമസ്ഥയിലുള്ള  ഷിഫാന മോൾ എന്ന ബോട്ടിന്റെ  പ്രൊപ്പല്ലറിലാണ് വല കുടുങ്ങിയത് കരയിൽ നിന്നും അഞ്ച് നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം ഞായറാഴ്ച  പകൽ 11.30 ന് അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് വിവരം ലഭിച്ചതോടെ അസി. ഡയറക്ടർ സുലേഖയുടെ നിർദേശത്തെത്തുടർന്ന്  റെസ്ക്യൂ ബോട്ട് പുറപ്പെട്ട്‌ ബോട്ടിനെയും  തൊഴിലാളികളെയും സുരക്ഷിതമായി കരയിൽ എത്തിച്ചു. എഎഫ് ഇ എ സാജൻ,  മറൈൻ എ എസ് ഐ ഷിനിൽ കുമാർ സീ ഗാർഡ് കെ ബിഷിഹാബ്  സ്രാങ്ക് ദേവസി,  ഡ്രെവർ റോക്കി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top