ചാലക്കുടി
അഴിമതിക്ക് കൂട്ടുനിൽക്കുന്ന നഗരസഭാ ചെയർമാൻ രാജിവയ്ക്കുക, മുനിസിപ്പൽ എൻജിനിയറെ മുറിയിൽ പൂട്ടിയിട്ട് വധഭീഷണി മുഴക്കിയ കോൺഗ്രസ് കൗൺസിലറെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ പി തോമസ്   ഉദ്‌ഘാടനം ചെയ്തു. കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം ഡെന്നീസ് കെ ആന്റണി അധ്യക്ഷനായി. 
ടി പി ജോണി, ജെനീഷ് പി ജോസ്, പി എസ് സന്തോഷ്, എ എം ഗോപി, കെ ഐ അജിതൻ, ജിൽ ആന്റണി തുടങ്ങിയവർ സംസാരിച്ചു.  ബിജെപി പിന്തുണയോടെ സ്വതന്ത്രനായി വിജയിച്ച,  ഈയടുത്ത് കോൺഗ്രസിൽ ചേർന്ന കൗൺസിലർ  രണ്ടു ദിവസം മുമ്പാണ്  മുനിസിപ്പൽ എൻജിനിയറെ ആക്രമിക്കാൻ ശ്രമിച്ചത്. കൗൺസിലറുടെ വാർഡിൽ അനധികൃതമായി നിർമാണം നടത്തുന്ന കെട്ടിടത്തിന് പെർമിറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് എൻജിനിയറെ   മുറിയിലിട്ടു പൂട്ടിയത്.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..