25 April Thursday

പ്രൊഫ. എം മാധവൻകുട്ടി പുരസ്‌കാരം സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

പ്രൊഫ. എം മാധവൻ കുട്ടി സ്മാരക അവാർഡ് കേളത്ത് കുട്ടപ്പമാരാർക്ക് മന്ത്രി കെ രാധാകൃഷ്ണൻ നൽകുന്നു

തൃശൂർ
 പ്രൊഫ.എം മാധവൻകുട്ടിയുടെ സ്‌മരണാർഥമുള്ള പ്രഥമ പുരസ്‌കാരം സമ്മാനിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ തിമില പ്രമാണി കേളത്ത് കുട്ടപ്പ മാരാർക്ക്‌ പുരസ്‌കാരം സമ്മാനിച്ചു. പൂരപ്രേമി സംഘമാണ്‌ പുരസ്‌കാരം ഏർപ്പെടുത്തിയത്‌. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡ് വിതരണം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ വി നന്ദകുമാർ നിർവഹിച്ചു. ദീപാലങ്കാര വിദഗ്‌ധൻ വിശ്വംഭരൻ സിൽവിയയെ ആദരിച്ചു. വി എസ്‌ സുനിൽകുമാർ, ടി വി ചന്ദ്രമോഹൻ, കൗൺസിലർ പൂർണിമ സുരേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി എം രവികുമാർ, സെന്റ്‌ തോമസ് കോളേജ് പ്രിൻസിപ്പൽ ഫാ. മാർട്ടിൻ കൊളമ്പുറത്ത്, മോഡൽ ബോയ്സ് പ്രിൻസിപ്പൽ എ സിറാജ്, പൂരപ്രേമി സംഘം രക്ഷാധികാരി നന്ദൻ വാകയിൽ, പ്രസിഡന്റ്‌ ബൈജു താഴേക്കാട്ട്, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, പൂരപ്രേമി സംഘം കൺവീനർ വിനോദ് കണ്ടെംകാവിൽ, ട്രഷറർ പി വി അരുൺ, കെ മഹേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top