26 April Friday
കെഎസ്ആർടിഇഎ ജില്ലാ സമ്മേളനം

എല്ലാ സർവീസുകളും പുനരാരംഭിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

തൃശൂർ

കോവിഡിനെത്തുടർന്ന്‌ നിർത്തിവച്ച എല്ലാ സർവീസുകളും പുനരാരംഭിച്ച്‌ യാത്രാക്ലേശം പരിഹരിക്കണമെന്ന്‌ കെഎസ്ആർടിഇഎ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്‌തു. വി എം വിനുമോൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ സി സുന്ദരൻ പ്രവർത്തന റിപ്പോർട്ടും  ഇ ജി ബിജു കണക്കും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന ട്രഷറർ പി ഗോപാലകൃഷ്ണൻ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ആർ ഹരിദാസ്, പെൻഷനേഴ്സ് ഓർഗനൈസിങ്‌ സംസ്ഥാന സെക്രട്ടറി വി വി അച്യുതൻ എന്നിവർ സംസാരിച്ചു. ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കണമെന്നും  എം പാനൽ ജീവനക്കാരെ സംരക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: വി എം വിനുമോൻ(പ്രസിഡന്റ്‌), കെ സി സുന്ദരൻ (സെക്രട്ടറി), ഇ ജി ബിജു(ട്രഷറർ), കെ വൈ ദീപ, കെ എസ്‌ പത്മനാഭൻ, ഒ കെ രതീഷ്‌(വൈസ്‌ പ്രസിഡന്റുമാർ), പ്രബിൻ പ്രഭാകരൻ, ടി എസ്‌ മഞ്ജുഷ്‌, കെ മധു( ജോ. സെക്രട്ടറിമാർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top