ചാലക്കുടി
വിൽപ്പനയ്‌ക്കായി മുരിങ്ങൂരിൽ കൊണ്ടുവന്ന പത്ത് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കൊടകര മറ്റത്തൂർ ഇട്ടൂപ്പാടം കേച്ചേരി വീട്ടിൽ അനൂപി(33)നെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിൽ നിന്നും ചില്ലറ വില്പനക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അനൂപ് പിടിയിലായത്. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..