തൃശൂർ
മുല്ലനേഴി സ്മാരക ഫൗണ്ടേഷൻ പ്രതിഭാ പുരസ്കാരത്തിന് വിദ്യാർഥികളിൽ നിന്ന് കവിതകൾ ക്ഷണിച്ചു. പ്ലസ് ടു വരെയുള്ള വിദ്യാർഥികൾ എഴുതിയ പുതിയ രണ്ട് കവിതകളാണ് അയക്കേണ്ടത്. ഒക്ടോബർ 22 ന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന മുല്ലനേഴി അനുസ്മരണ സമ്മേളനത്തിൽ വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിക്കും. സ്വന്തം രചനയാണ് എന്നതിന് രക്ഷിതാവിന്റെയോ അധ്യാപകരുടെയോ സാക്ഷ്യപത്രം വേണം. കവിതയും ലഘു ബയോഡാറ്റയും സഹിതം ഒക്ടോബർ 10നകം അയക്കണം. വിലാസം ഡോ.സി രാവുണ്ണി, മുല്ലനേഴി ഫൗണ്ടേഷൻ, പി ഒ എറവ്, തൃശൂർ 680620 ഫോൺ: 9447223742.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..