വടക്കാഞ്ചേരി
ഹർത്താൽ ദിനത്തിൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപവും കരുതക്കാടും കെഎസ്ആർടിസി ബസുകൾ കല്ലെറിഞ്ഞു തകർത്ത കേസിൽ ഒരാൾ കൂടി വടക്കാഞ്ചേരി പൊലീസിന്റെ പിടിയിലായി. വടക്കാഞ്ചേരി സ്വദേശി അങ്ങാടി പറമ്പിൽ ആഷിക് (28) ആണ് അറസ്റ്റിലായത്. ഇയാൾ പോപ്പുലർ ഫ്രണ്ട് വടക്കാഞ്ചേരി ഏരിയ സെക്രട്ടറിയാണ്. സിസി ടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെയും പ്രതി സഞ്ചരിച്ച വാഹനവും തിരിച്ചറിഞ്ഞത്. വാഹനവും അന്വേഷണ സംഘം പിടിച്ചെടുത്തു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. പ്രതിയെ വ്യാഴം കോടതിയിൽ ഹാജരാക്കും.ഇതോടെ അക്രമവുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..