25 April Thursday
3 നഗരസഭയിലും 43 പഞ്ചായത്തിലും മുപ്പൂട്ട്‌

46 തദ്ദേശ സ്ഥാപനങ്ങളിൽ
സ്ഥിതി അതീവഗുരുതരം

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021
തൃശൂർ 
കോവിഡ്‌ വ്യാപനം രൂക്ഷമായതിനെത്തുടർന്ന്‌ മൂന്ന് നഗരസഭയിലും 43 പഞ്ചായത്തിലും മുപ്പൂട്ട്‌ പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, ചാലക്കുടി നഗരസഭകളിലും പുന്നയൂർ, പരിയാരം, എറിയാട്,  അരിമ്പൂർ, തളിക്കുളം, പാണഞ്ചേരി, കടപ്പുറം, എരുമപ്പെട്ടി, ചൂണ്ടൽ,  വെങ്കിടങ്‌‌, മുല്ലശേരി, കയ്‌പമംഗലം, വാടാനപ്പള്ളി, നാട്ടിക, ചാഴൂർ, അന്തിക്കാട്‌,  കൊരട്ടി, അവിണിശേരി,  ചേർപ്പ്‌, നടത്തറ, കോടശേരി, വരന്തരപ്പിള്ളി, മുരിയാട്, മതിലകം, പടിയൂർ, പെരിഞ്ഞനം, മണലൂർ, വരവൂർ, ദേശമംഗലം,  പാറളം, വലപ്പാട്, ഏങ്ങണ്ടിയൂർ, പഴയന്നൂർ, എടത്തിരിത്തി, പാഞ്ഞാൾ, ശ്രീനാരായണപുരം, ചേലക്കര, കാട്ടകാമ്പാൽ, വെള്ളാങ്കല്ലൂർ,  കടങ്ങോട്‌, കാടുകുറ്റി, വല്ലച്ചിറ, മറ്റത്തൂർ എന്നീ പഞ്ചായത്തുകളിലുമാണ് മുപ്പൂട്ട്‌. 
കോർപറേഷൻ, കുന്നംകുളം, ചാവക്കാട്, ഇരിങ്ങാലക്കുട, ഗുരുവായൂർ നഗരസഭ, ചൊവ്വന്നൂർ, എടവിലങ്ങ്‌, തൃക്കൂർ, താന്ന്യം, പുന്നയൂർക്കുളം,  പുത്തൂർ, തെക്കുംകര, പാവറട്ടി, പുതുക്കാട്‌, കോലഴി, അടാട്ട്‌, അവണൂർ, മാടക്കത്തറ, കൊടകര,  ഒരുമനയൂർ, പുത്തൻചിറ, അന്നമനട, ആളൂർ, തോളൂർ,  വേളൂക്കര, കുഴൂർ, മുള്ളൂർക്കര,  വള്ളത്തോൾനഗർ, മുളങ്കുന്നത്തുകാവ്, മേലൂർ,  പൊയ്യ ഉൾപ്പെടെ 26 പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗണുമാണ്‌. പറപ്പൂക്കര, ഏളവള്ളി, വേലൂർ, കടവല്ലൂർ,  കണ്ടാണശേരി, കൈപ്പറമ്പ്‌, കാട്ടൂർ, തിരുവില്വാമല, മാള, പോർക്കുളം, വടക്കേക്കാട്, അളഗപ്പനഗർ, നെന്മണിക്കര, കാറളം ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഭാഗിക ലോക്ഡൗണാണ്‌. 
ടിപിആർ നിരക്ക്‌ അഞ്ചിൽ താഴെയുള്ള പൂമംഗലം,  കൊണ്ടാഴി, അതിരപ്പിള്ളി പഞ്ചായത്തുകളിൽ ലോക്ക്‌ഡൗണിൽ ഇളവുണ്ട്‌. 
ഡി, സി, ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിലെല്ലാം പൊലീസ്‌ പരിശോധനയും നിരീക്ഷണവും ശക്തമാക്കുമെന്ന്‌ സിറ്റി–- റൂറൽ ജില്ലാ പൊലീസ്‌ മേധാവികൾ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top