20 April Saturday

വൈദ്യരത്നം ആയുർവേദ കോളേജിൽ 
മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

തൃശൂർ

ഒല്ലൂർ വൈദ്യരത്നം കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ സാരഥികൾ എതിരില്ലാതെ വിജയിച്ചു. ആകെയുള്ള പത്തുസീറ്റിൽ  പത്തിലും എസ്എഫ്ഐ വിജയം നേടി. ദേവിക ഹരികുമാർ (ചെയർപേഴ്സൺ), അബ്ദുള്ള ഷഫീഖ് (ജനറൽ സെക്രട്ടറി), ഭഗീരഥ് എസ് പ്രസാദ്, അമൃത ജസ്റ്റസ് (യുയുസി) എ അഞ്ജന, ജൂവൽ സാജു (വൈസ് ചെയർപേഴ്സൺമാർ),  ഷഹന മൊയ്തീൻ (ജോയിന്റ്‌ സെക്രട്ടറി),  ഖമറുന്നിസ ഷെറിൻ (ആർട്ട്‌  സെക്രട്ടറി), അഞ്ജന ബാലകൃഷ്ണൻ (മാഗസിൻ എഡിറ്റർ),  ബി കെ നിതിൻ (ജനറൽ ക്യാപ്റ്റൻ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടത്. ഫലം പുറത്തുവന്നതേടെ  വിദ്യാർഥികൾ ആഹ്ലാദപ്രകടനം നടത്തി. പുതിയ പാനൽ ചുമതലയേറ്റു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top