25 April Thursday

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

വടക്കാഞ്ചേരി 

പട്ടികജാതി വികസനവകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ആണ്‍കുട്ടികള്‍ക്കായുള്ള വടക്കാഞ്ചേരി ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ കൊമേഴ്സ് വിത്ത് കംപ്യൂട്ടര്‍ വിഷയത്തില്‍ പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച  പട്ടികജാതി–-വര്‍ഗ വിദ്യാര്‍ഥികൾക്ക്‌ അപേക്ഷിക്കാം.  അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം 2,00,000 രൂപയില്‍ കൂടരുത്‌.   അപേക്ഷയോടോപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാനം എന്നിവ ഹാജരാക്കണം.  10 ശതമാനം  സീറ്റുകളില്‍ മറ്റു സമുദായത്തിലുള്ളവര്‍ക്ക് പ്രവേശനം നല്‍കും. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്   സൗജന്യ താമസം , ഭക്ഷണം, പഠനോപകരണങ്ങള്‍ എന്നിവ ലഭിക്കും. ജൂൺ 15 നകം അപേക്ഷ നൽകണം.   ഫോണ്‍:  04884-235356 (ഓഫീസ്), 9497023081(സീനിയർ സൂപ്രണ്ട്), 9495227058(ഹെഡ്മിസ്ട്രസ്).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top